മാഞ്ചെസ്റ്റർ :തുടർച്ചയായ തോൽവികൾക്കും ടീമിന്‍റെ മോശം പ്രകടനങ്ങൾക്കും പിന്നാലെ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറെ(Ole Gunnar Solskjaer) പുറത്താക്കി ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്(Manchester United). ഈ സീസണില്‍ യുണൈറ്റഡിന് മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ സോള്‍ഷ്യര്‍ക്ക് സാധിച്ചിരുന്നില്ല. പിന്നാലെ സോൾഷ്യറെ പുറത്താക്കും എന്ന രീതിയിലുള്ള വാർത്തകൾ ശക്തമായിരുന്നു.
2018-ലാണ് സോള്‍ഷ്യര്‍ യുണൈറ്റഡിന്‍റെ പരിശീലകനായി സ്ഥാനമേറ്റത്. മൂന്നുവര്‍ഷത്തേക്കാണ് കരാറുള്ളത്. ഇത് റദ്ദാക്കിയതിനാൽ സോള്‍ഷ്യര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. സോള്‍ഷ്യര്‍ക്ക് പകരം സഹപരിശീലകനും മുന്‍ താരവുമായ മൈക്കിള്‍ കാരിക്കിനെ(michael carrick) താത്കാലിക പരിശീലകനായി യുണൈറ്റഡ് നിയമിച്ചു. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചു എന്നതൊഴിച്ചാല്‍ ഒരു കിരീടം പോലും ടീമിന് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഈ സീസണില്‍ സോള്‍ഷ്യര്‍ക്ക് കീഴില്‍ അതി ദയനീയമായ പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്. കഴിഞ്ഞ ഏഴ് പ്രീമിയര്‍ ലീഗ്(premier league) മത്സരങ്ങളില്‍ അഞ്ചിലും ടീം തോറ്റിരുന്നു. ലിവര്‍പൂളിനോടും സിറ്റിയോടും ലെസ്റ്ററിനോടുമെല്ലാം അതിദയനീയമായാണ് യുണൈറ്റഡ് ഈ സീസണില്‍ പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ താരതമ്യേന ദുര്‍ബലരായ വാറ്റ്‌ഫോര്‍ഡിനെതിരെയുണ്ടായ വമ്പന്‍ തോല്‍വിയാണ് സോള്‍ഷ്യര്‍ക്ക് തിരിച്ചടിയായത്. ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്‍റെ തോൽവി.
ALSO READ :La Liga | സാവിക്ക് കീഴില്‍ ബാഴ്‌സയ്‌ക്ക് വിജയത്തുടക്കം ; എസ്പാന്യോളിനെ ഒരു ഗോളിന് തോല്‍പ്പിച്ചു
മൈക്കിള്‍ കാരിക്കിനെ താത്കാലിക പരിശീലകനായി തുടരുമെങ്കിലും മുഖ്യപരിശീകനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ്. ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാനെയാണ്(Zinedine Zidane) യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. റയല്‍ മാഡ്രിഡിന് മിന്നും വിജയങ്ങള്‍ സമ്മാനിച്ച സിദാന്‍ നിലവില്‍ ഒരുടീമിനെയും പരിശീലിപ്പിക്കുന്നില്ല. ലെസ്റ്ററിന്‍റെ പരിശീലകന്‍ ബ്രെണ്ടന്‍ റോഡ്‌ജേഴ്‌സ്, അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് എന്നിവരും യുണൈറ്റഡിന്‍റെ പരിഗണനയിലുണ്ട്.