കേരളം

kerala

ETV Bharat / sports

'എപ്പോഴും യുണൈറ്റഡ് ആരാധകന്‍'; 15 വര്‍ഷത്തെ ബന്ധത്തിന് തിരശീലയിട്ട് കാരിക്ക് - മൈക്കിള്‍ കാരിക്ക്

Michael Carrick leaves Manchester United: യുണൈറ്റിന്‍റെ സ്വന്തം തട്ടകത്തില്‍ ആഴ്‌സലിനെതിരായ വിജയത്തിന് പിന്നാലെയാണ് ടീമിന്‍റെ സഹപരിശീലക സ്ഥാനം മുന്‍ താരം കൂടിയായ കാരിക്ക് രാജിവെച്ചത്.

Michael Carrick leaves Manchester United  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹപരിശീലകന്‍ മൈക്കിള്‍ കാരിക്ക്  മൈക്കിള്‍ കാരിക്ക് യുണൈറ്റഡ് വിട്ടു  Manchester United first-team coach Michael Carrick leave the club
'എപ്പോഴും യുണൈറ്റഡ് ആരാധകന്‍'; 15 വര്‍ഷത്തെ ബന്ധത്തിന് തിരശീലയിട്ട് കാരിക്ക്

By

Published : Dec 3, 2021, 8:23 PM IST

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ഒന്നര ദശാബ്ദക്കാലത്തെ ബന്ധത്തിന് തിരിശീലയിട്ട് മൈക്കിള്‍ കാരിക്ക്. യുണൈറ്റിന്‍റെ സ്വന്തം തട്ടകത്തില്‍ ആഴ്‌സലിനെതിരായ വിജയത്തിന് പിന്നാലെയാണ് ടീമിന്‍റെ സഹപരിശീലക സ്ഥാനം മുന്‍ താരം കൂടിയായ കാരിക്ക് രാജിവെച്ചത്.

"മഹത്തായ ഈ ക്ലബ്ബിനൊപ്പം ചിലവഴിച്ച സമയം എപ്പോഴും എന്‍റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായി വിലയിരുത്തപ്പെടും. 15 വർഷങ്ങൾക്ക് മുമ്പ് യുണൈറ്റഡിന്‍റെ ഭാഗമാവുമ്പോള്‍, ഇത്രയധികം കിരീടങ്ങള്‍ ഒരിക്കലും എന്‍റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല.

കളിക്കാരനെന്ന നിലയിലും സഹ പരിശീലനനെന്ന നിലയിലും ടീമിനൊപ്പമുള്ള മനോഹരമായ ഓർമ്മകൾ ഞാൻ ഒരിക്കലും മറക്കില്ല. എന്നിരുന്നാലും, ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ക്ലബ് വിടാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ തീരുമാനിച്ചത്. ഞാനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനാണ്, എല്ലായ്‌പ്പോഴും ആയിരിക്കും, കഴിയുന്നത്ര മത്സരങ്ങളില്‍ ഗ്യാലറിയിലിരുന്ന് ടീമിനെ പിന്തുണയ്‌ക്കാന്‍ ഞാനുണ്ടാവും" കാരിക്ക് പറഞ്ഞു.

also read:''എപ്പോഴും ഹൃദയത്തിലുണ്ടാവും''; മുംബൈയോട് യാത്ര പറഞ്ഞ് ഹര്‍ദികിന്‍റെ കുറിപ്പ്

പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾഷ്യറിന് പകരം ചുമതലയേറ്റെടുത്ത റാൽഫ് റാങ്‌നികിന് എല്ലാവിധ ആശംസകളും നേരുന്നതായും കാരിക്ക് കൂട്ടിച്ചേര്‍ത്തു. നേരത്തെ 2006 മുതല്‍ 2018 വരെ മാഞ്ചസ്റ്ററിന്‍റെ പ്രധാന താരങ്ങളിലൊരാളയിരുന്നു കാരിക്ക്.

യുണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ്, രണ്ട് ചാമ്പമ്യന്‍സ്‌ ലീഗ്, എഫ്‌എ കപ്പ്, യൂറോപ്പ ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടാന്‍ കാരിക്കിനായിട്ടുണ്ട്. തുടര്‍ന്ന് ജോസെ മൗറീഞ്ഞോ, സോൾഷ്യര്‍ എന്നിവര്‍ക്ക് കീഴിലായിരുന്നു സഹപരിശീലകനായി പ്രവര്‍ത്തിച്ചത്.

ABOUT THE AUTHOR

...view details