മാഞ്ചസ്റ്റർ: പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസില്‍ നിന്നാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകമായ യുനൈറ്റഡിലേക്കു മടങ്ങിവന്നിരിക്കുന്നത്. താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകും എന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകൾ വരുന്നതിനിടെ അപ്രതീക്ഷിതമായാണ് യുണൈറ്റഡിലേക്കുള്ള കൂടുമാറ്റം.
'വീട്ടിലേക്ക് സ്വാഗതം' എന്ന ട്വീറ്റോടെയാണ് റൊണാള്‍ഡോയെ തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വീകരിച്ചത്. ലിസ്ബണിൽ നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷം താരം കരാറിൽ ഒപ്പുവെയ്‌ക്കും. രണ്ടുവർഷത്തെ കരാറിലാണ് താരം യുണൈറ്റഡുമായി ഒപ്പുവെയ്‌ക്കുക. റൊണാള്‍ഡോയെ വിട്ടുനൽകാൻ യുവന്‍റസിന് 173 കോടി രൂപ ട്രാൻസ്‌ഫർ ഫീയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നൽകുമെന്നാണ് വിവരം.