പഴയപ്രതാപം തിരിച്ചുപിടിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് കഴിഞ്ഞ പത്ത് മത്സരങ്ങളിലായി ഫുട്ബോൾ ലോകം കാണുന്നത്. സർ അലക്സ് ഫെർഗൂസൻ ക്ലബ്ബ് വിട്ടതിനുശേഷം 20 തവണ ഇംഗ്ലീഷ് ചാമ്പ്യന്മാരായ യുണൈറ്റഡിന് പ്രതാപം നഷ്ടമാകുന്ന കാഴ്ച്ചയാണ് കാണാനായത്.
പഴയ പ്രതാപം തിരിച്ചു പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് - സോൾഷ്യർ
കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ മികച്ച മാനേജർക്കുള്ള പുരസ്കാരം സോൾഷ്യറിനും, മികച്ച കളിക്കാരനുള്ള പുരസ്‌കാരം മാർക്കസ് റഷ്ഫോർഡും സ്വന്തമാക്കി. 2011 ജനുവരിയിൽ അലക്സ് ഫെർഗുസണും ദിമിറ്റർ ബെർബറ്റോയും ഈ നേട്ടം കൈവരിച്ചതിനു ശേഷം ഇതാദ്യമായാണ് യുണൈറ്റഡിൽ പുരസ്കാരം എത്തുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്
ഡേവിഡ് മോയസ്, ലൂയി വാൻഗാൽ, ജോസെ മൊറീഞ്ഞോ എന്നീ പരിശീലകരുടെ കീഴിൽ തികച്ചും മോശം ഫുട്ബോൾ കളിച്ചിരുന്ന യുണൈറ്റഡ് ഏറെ പഴിയും കേട്ടിരുന്നു. എന്നാൽ ഡിസംബറിൽ മൊറീഞ്ഞോയെ പുറത്താക്കി ഒലെ ഗണ്ണർ സോൾഷ്യറിനെ നിയമിച്ച ചുവന്ന ചെകുത്തന്മാർ കഷ്ടകാലത്തിൽ നിന്നും കരകയറുന്നതാണ് പിന്നീട് ആരാധകർ കണ്ടത്.