ലണ്ടൻ: കൊവിഡ് ഭീഷണിയെത്തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്- ബ്രെന്‍റ് ഫോർഡ് മത്സരം മാറ്റിവെച്ചു. ടീമിലെ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിവെച്ചത്. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ടീമിലെ താരങ്ങൾക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്.
Premier League: ടീമംഗങ്ങൾക്ക് കൊവിഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ്- ബ്രെന്‍റ് ഫോർഡ് മത്സരം മാറ്റിവെച്ചു - പ്രീമിയർ ലീഗിൽ കൊവിഡ്
പ്രീമിയർ ലീഗിൽ തിങ്കളാഴ്‌ച നടത്തിയ പരിശോധനയിൽ 42 പേർക്കാണ് കൊവിഡ് സ്ഥിരകരിച്ചത്

Premier League: ടീമംഗങ്ങൾക്ക് കൊവിഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ്- ബ്രെന്‍റ് ഫോർഡ് മത്സരം മാറ്റിവെച്ചു
അതേസമയം പ്രീമിയർ ലീഗിൽ തിങ്കളാഴ്‌ച 42 പേർക്കാണ് കൊവിഡ് സ്ഥിരകരിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിനോടാപ്പം ടോട്ടനം ഹോട്സ്പെർ, ലെസ്റ്റർ സിറ്റി, ബ്രൈട്ടൻ, ആസ്റ്റൻ വില്ല എന്നീ ടീമുകളിലെ അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് മാസത്തിന് ശേഷം ഒരു ദിവസം രോഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്.