ലണ്ടന്‍: കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള ഫുട്ബോൾ ക്ലബാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലെ ഒരൊറ്റ പോസ്റ്റിലൂടെ ലോകത്താകമാനമുള്ള മലയാളി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഫുട്ബോൾ ലോകത്തെ വമ്പൻമാർ.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കേരളത്തിലെ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് മലയാളികൾക്ക് ഓണാശംസ നേർന്നുകൊണ്ടുള്ള ചിത്രമാണ് ക്ലബ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് താഴെ ഏവർക്കും ഓണാശംസകൾ എന്നും കുറിച്ചിട്ടുണ്ട്.