മാഞ്ചസ്റ്റർ: കൊവിഡ് ഭീതിയില്‍ പ്രീമിയർ ലീഗ്. രണ്ട് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. റിയാദ് മഹ്‌റെസിനും എയ്‌മെറിക് ലാപോർട്ടെയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രീമിയർ ലീഗ് ആരംഭിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് രണ്ട് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് താരങ്ങളും സ്വയം ഐസൊലേഷനില്‍ പോയതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. മറ്റ് സിറ്റി താരങ്ങൾക്കൊന്നും കൊവിഡ് ബാധിച്ചിട്ടില്ലെന്നും മാഞ്ചസ്റ്റർ സിറ്റി മാനേജ്‌മെന്‍റ് അറിയിച്ചു. ഈമാസം 12ന് പ്രീമിയർ ലീഗ് ആരംഭിക്കാനിരിക്കെ സിറ്റി ക്യാമ്പില്‍ കൊവിഡ് ബാധിച്ചത് ടീമിനെ പ്രതിസന്ധിയിലാക്കും.
കളമൊഴിയാതെ കൊവിഡ്: രണ്ട് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് രോഗം - രണ്ട് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് കൊവിഡ്
ഈമാസം 12ന് പ്രീമിയർ ലീഗ് ആരംഭിക്കാനിരിക്കെ സിറ്റി ക്യാമ്പില്‍ കൊവിഡ് ബാധിച്ചത് ടീമിനെ പ്രതിസന്ധിയിലാക്കും. സെപ്റ്റംബർ 21ന് വോൾവ്‌സിന് എതിരെയാണ് സിറ്റിയുടെ ഈ സീസണിലെ ആദ്യ മത്സരം. 29കാരനായ മെഹ്‌റെസും 26 കാരനായ ലാപോർട്ടെയും ഉടൻ രോഗമോചിതരാകുമെന്നും സിറ്റി അറിയിച്ചു.
സെപ്റ്റംബർ 21ന് വോൾവ്‌സിന് എതിരെയാണ് സിറ്റിയുടെ ഈ സീസണിലെ ആദ്യ മത്സരം. 29കാരനായ മെഹ്‌റെസും 26 കാരനായ ലാപോർട്ടെയും ഉടൻ രോഗമോചിതരാകുമെന്നും സിറ്റി അറിയിച്ചു. ആദ്യമായല്ല, പ്രൊഫഷണല്‍ ഫുട്‌ബോൾ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിഎസ്‌ജി താരങ്ങളായ നെയ്‌മർ, എയ്‌ഞ്ചല്‍ ഡി മരിയ, ലിയനാഡോ പാരഡെസ് എന്നിവർക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്‌ബയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചതിനെ തുടർന്ന് ചെല്‍സി താരങ്ങളായ മാസൺ മൗണ്ട്, ടാമി അബ്രഹാം, ക്രിസ്ത്യൻ പുലിസിച്ച് എന്നിവർ സ്വയം ഐസൊലേഷനിലാണ്.