ലണ്ടന്‍ : ബലാത്സംഗ കേസിൽ മാഞ്ചസ്റ്റർ സിറ്റി ഡിഫന്‍ഡര്‍ ബെഞ്ചമിൻ മെൻഡിയെ റിമാന്‍ഡ് ചെയ്തു. 18 വയസില്‍ താഴെയുള്ള മൂന്ന് പേരുടെ പരാതിയിൽ അറസ്‌റ്റിലായ മെന്‍ഡിയെ കഴിഞ്ഞ ദിവസം ചെസ്റ്റർ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയിലാണ് പരാതിക്കടിസ്ഥാനമായ സംഭവങ്ങൾ നടന്നത്. 27 കാരനായ മെൻഡിക്കെതിരെ നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക അധിക്ഷേപ കേസും രജിസ്റ്റര്‍ ചെയ്‌തതായി ചെഷയർ പൊലീസ് വ്യക്തമാക്കി.
also read: 'വീട്ടിലേക്ക് സ്വാഗതം'; മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ മടങ്ങിയെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ബലാത്സംഗ പരാതികളുടെ അടിസ്ഥാനത്തില്‍ മെൻഡിയെ ടീമിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചിട്ടുണ്ട്. മൊണാക്കോയില്‍ നിന്നും 2017ലാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്.
നാല് വര്‍ഷമായി ടീമിനൊപ്പം തുടരുന്ന താരം സിറ്റിയുടെ മൂന്ന് പ്രിമീയര്‍ ലീഗ് കിരീടങ്ങളുടെ ഭാഗമായിരുന്നു. ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാര്‍ കൂടി മെന്‍ഡിക്ക് ബാക്കിയുണ്ട്. 2018ല്‍ ലോകകപ്പ് നേടിയ നേടിയ ഫ്രഞ്ച് ടീമിലും അംഗമായിരുന്നു.