മാഞ്ചസ്റ്റര്‍: രണ്ടു പാദങ്ങളിലുമായി (7-1) ന് ഓസ്ട്രേയിൻ ടീമായ ലാസ്‌കിനെ തകർത്ത് ഇംഗ്ളീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിന്‍റെ ക്വാർട്ടർ ഫൈനലില്‍ കടന്നു. ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്ററിന്‍റെ ജയം.
ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ എതിരാളികളായ ലാസ്‌കിന്‍റെ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ആന്‍റണി മാര്‍ഷ്യലാണ് രണ്ടാം പാദ മത്സരത്തിലെ വിജയ ഗോള്‍ കണ്ടെത്തിയത്. വിങ്ങര്‍ ജുവാന്‍ മാറ്റയുടെ അസിസ്റ്റ് വലക്കകത്തേക്ക് സമര്‍ഥമായി തട്ടിയിട്ടാണ് ഇംഗ്ലീഷ് താരം യുണൈറ്റഡിന്‍റെ ജയം ഉറപ്പാക്കിയത്.
ഗോള്‍ രഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷമാണ് എല്ലാ ഗോളുകളും പിറന്നത്. ലാസ്കിന് വേണ്ടി ഫിലിപ്പ് വിസിങ്ങറാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 55-ാം മിനിട്ടില്‍ വിസിങ്ങറുടെ ലോങ്ങ് ഷോട്ട് യുണൈറ്റഡിന്‍റെ വല ചലിപ്പിച്ചു. രണ്ട് മിനിട്ടുകള്‍ക്ക് ശേഷം ജെസെ ലിങ്ങാര്‍ഡ് യുണൈറ്റഡിനായി സമനില ഗോള്‍ നേടി. മത്സരത്തില്‍ ഉടനീളം യുണൈറ്റഡിനായിരുന്നു മുന്‍തൂക്കം. നേരത്തെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ലാസ്കിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 11ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡച്ച് ടീമായ കോപ്പന്‍ഹേഗനെ യുണൈറ്റഡ് നേരിടും. ജര്‍മനിയിലാണ് മത്സരം. സീസണില്‍ ഇതുവരെ കിരീടങ്ങൾ നേടാന്‍ സാധിക്കാത്ത യുണൈറ്റഡ് യൂറോപ്പ ലീഗ് സ്വന്തമാക്കി സീസണ്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്.