കേരളം

kerala

ETV Bharat / sports

ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് - മാഞ്ചസ്റ്റർ സിറ്റി

55 മില്യൺ യൂറോയ്ക്ക് അഞ്ച് വർഷത്തെ കരാറിലാണ് താരം മാൻ സിറ്റിയിലേക്ക് കൂടുമാറുന്നത്

ബ്രൂണോ ഫെർണാണ്ടസ്

By

Published : May 7, 2019, 5:31 PM IST

പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. പോർച്ചുഗീസ് ക്ലബ്ബായ സ്പോർടിംഗ് ലിസ്ബണിൽ ഈ സീസണിൽ പുറത്തെടുത്ത പ്രകടനമാണ് താരത്തെ ടീമിലെത്തിക്കാൻ കാരണമാകുന്നത്. ഡേവിഡ് സിൽവയുടെ പകരക്കാരനായാണ് സിറ്റി ബ്രൂണോ ഫെർണാണ്ടസിനെ കാണുന്നത്.

55 മില്യൺ യൂറോയ്ക്ക് അഞ്ച് വർഷത്തെ കരാറായിരിക്കും താരം മാഞ്ചസ്റ്റർ സിറ്റിയുമായി ഒപ്പുവെക്കുക. സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിട്ടുണ്ട് ബ്രൂണോ. സിറ്റിയുടെ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ യുണൈറ്റഡിന് സാധിക്കാതെ പോയതാണ് ബ്രൂണോയെ സിറ്റിയിലേക്ക് അടുപ്പിച്ചത്. ഈ സീസൺ അവസാനത്തോടെ ബ്രൂണോ ക്ലബ്ബുമായി കരാർ ഒപ്പുവെക്കും.

ABOUT THE AUTHOR

...view details