ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എവര്‍ടണെ അട്ടമറിച്ച് ദുര്‍ബലരായ ഫുള്‍ഹാം. നൈജീരിയന്‍ താരം ജോഷ് മയ്യയുടെ ഇരട്ട ഗോളിന്‍റെ കരുത്തിലാണ് ഫുള്‍ഹാമിന്‍റെ ജയം. മത്സരത്തില്‍ ഉടനീളം ആക്രമിച്ച് കളിച്ച ഫുള്‍ഹാം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും സ്വന്തമാക്കിയത്.
മയ്യക്ക് ഇരട്ട ഗോള്‍; എവര്‍ടണെ അട്ടിമറിച്ച് ഫുള്‍ഹാം - maja transfer news
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തില്‍ എവര്‍ടണിന്‍റെ എതിരാളികള്‍ ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിയാണ്
![മയ്യക്ക് ഇരട്ട ഗോള്‍; എവര്‍ടണെ അട്ടിമറിച്ച് ഫുള്‍ഹാം ഇപിഎല്‍ അപ്പ്‌ഡേറ്റ് മയ്യ കൂടുമാറുന്നു വാര്‍ത്ത maja transfer news epl update](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10629468-thumbnail-3x2-asdfsadf.jpg)
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം മയ്യ ആദ്യം വല കുലുക്കി. പിന്നാലെ രണ്ടാമതും മയ്യ പന്ത് വലയിലെത്തിച്ചതോടെ ഫുള്‍ഹാം ജയം ഉറപ്പാക്കി. ഈപിഎല്ലിലെ ഈ സീസണില്‍ ഫുള്‍ഹാമിന്‍റെ മൂന്നാമത്തെ മാത്രം ജയമാണിത്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്ന് ജയവും ഒമ്പത് സമനിലയും സ്വന്തമാക്കിയ 18ാം സ്ഥാനത്ത് തുടരുകയാണ്. 23 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റ് മാത്രമാണ് ഫുള്‍ഹാമിനുള്ളത്. തരം താഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ ഫുള്‍ഹാമിന് തുടര്‍ന്നും ജയങ്ങള്‍ അനിവാര്യമാണ്.
അതേസമയം 22 മത്സരങ്ങളില്‍ നിന്നും 37 പോയിന്‍റുമായി എവര്‍ടണ്‍ എട്ടാം സ്ഥാനത്താണ്. 11 ജയങ്ങളും നാല് സമനിലയുമുള്ള എവര്‍ടണ്‍ അടുത്ത ഇപിഎല്‍ പോരാട്ടത്തില്‍ ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.