മാഡ്രിഡ് ഡര്‍ബി സമനിലയില്‍; സുവാരസിനും ബെന്‍സേമക്കും ഗോള്‍ - suarez with goal news
ലാലിഗയില്‍ ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡിന് ആറ് പോയിന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്
മാഡ്രിഡ്:സ്‌പാനിഷ് ലാലിഗയില്‍ മാഡ്രിഡ് ഡര്‍ബി സമനിലയില്‍. ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡും നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു പിരിഞ്ഞു. അത്‌ലറ്റിക്കോ മാഡ്രിഡിനായി ലൂയി സുവാരസാണ് ആദ്യം വല കുലുക്കിയത്. രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡിനായി കരീം ബെന്‍സേമ സമനില പിടിച്ചു. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ സൂപ്പര്‍ ഫോര്‍വേഡ് കരീം ബെന്‍സേമയാണ് സമനില ഗോള്‍ നേടിയത്. ടേബിള്‍ ടോപ്പേഴ്‌സായ റയല്‍ മാഡ്രിഡിന് 60ഉം മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 55ഉം പോയിന്‍റ് വീതമാണുള്ളത്.