മാന്‍ഡ്രിഡ്: 2020-21 സീസണിലെ സ്പാനിഷ് ലാ ലിഗയിൽ വിജയിക്കാനാകുമെന്ന് കരുതുന്നതായി റയൽ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ സമനില വഴങ്ങിയെങ്കിലും ടീമിന്റെ കിരീട പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നാണ് സിദാന് പറയുന്നത്. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായിരുന്നില്ല.
ലാ ലിഗ : റയലിന്റെ കിരീട പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് സിദാന്
നിലവിലെ പോയിന്റ് പട്ടികയില്‍ 33 മത്സരങ്ങളില്‍ നിന്നും 71 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍.
കഴിഞ്ഞ മത്സരത്തിലെ സമനിലയോടെ തങ്ങള്‍ക്ക് രണ്ട് പോയിന്റുകള്‍ നഷ്ടമായി എന്നാല്‍ ഇത് ലീഗിലെ ചാമ്പ്യന്മാരെ നിശ്ചയിച്ചതായി കരുതുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. നിലവിലെ പോയിന്റ് പട്ടികയില്‍ 33 മത്സരങ്ങളില്‍ നിന്നും 71 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയലുള്ളത്. രണ്ട് പോയിന്റുകള്‍ കൂടുതലുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം 38 മത്സരങ്ങളാണ് ലാ ലിഗയില്‍ ഒരു ടീമിനുണ്ടാവുക.
ഇന്ന് നടക്കുന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോയെ പരാജയപ്പെടുത്തിയാൽ, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ അഞ്ച് പോയിന്റ് അധികം നേടി ഒന്നാം സ്ഥാനം ആധികാരികമാക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡിനാവും. അതേസമയം ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ റയൽ ചെൽസിയെ നേരിടും.