കേരളം

kerala

വനിതാ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം വീണ്ടും ലിയോണിന്

By

Published : Aug 31, 2020, 4:34 PM IST

തുടര്‍ച്ചയായ അഞ്ചാം തവണയാണ് ലിയോണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ടൂര്‍ണമെന്‍റില്‍ 100 മത്സരങ്ങള്‍ പിന്നിടുന്ന ആദ്യ ടീം കൂടിയാണ് ഈ ഫ്രഞ്ച് ടീം

ലിയോണ്‍ വാര്‍ത്ത  ചാമ്പ്യന്‍സ് ലീഗ് വാര്‍ത്ത  lyon news  champions league news
ലിയോണ്‍

മാഡ്രിഡ്: വനിതകളുടെ യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ വീണ്ടും ഒളിമ്പിക് ലിയോണിന് ജയം. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരില്‍ ഇംഗ്ലീഷ്‌ ടീമായ വോള്‍വ്‌സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിയോണ്‍ പരാജയപ്പെടുത്തിയത്.

25ാം മിനിട്ടില്‍ സോമ്മറും 44ാം മിനിട്ടില്‍ സാകി കുമാഗും നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ ഗുണ്ണാര്‍സ്‌ഡോട്ടിനും ലിയോണിനായി ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയിലെ 59ാം മിനിട്ടില്‍ അലക്‌സാഡ്ര പോപ്പാണ് വോള്‍വ്‌സിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

ഇതിനകം ഏഴ്‌ തവണ ലിയോണിന്‍റെ പെണ്‍പട യൂറോപ്യന്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്. തുടര്‍ച്ചായി അഞ്ചാം തവണയാണ് ക്ലബ് കപ്പില്‍ മുത്തമിടുന്നതെന്ന പ്രത്യേകതയുമുണ്ട്. ടൂര്‍ണമെന്‍റില്‍ 100 മത്സരങ്ങള്‍ പിന്നിടുന്ന ആദ്യ ടീം കൂടിയാണ് ലിയോണ്‍. നേരത്തെ സെമി ഫൈനലില്‍ പിഎസ്‌ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് ലിയോണ്‍ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയാണ് ലിയോണ്‍ കിരീടം സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details