കാല്‍മുട്ടിന് പരിക്ക് ; സുവാരസിന് ശസ്‌ത്രക്രിയ - ലൂയിസ് സുവാരസ്
ബള്‍ഗേറിയയിലെ ആശുപത്രിയില്‍ ഞായറാഴ്‌ചയായിരിക്കും ശസ്‌ത്രക്രിയ നടക്കുക.
ബാഴ്‌സലോണ:കാല്‍മുട്ടിന് പരിക്കേറ്റ ബാഴ്‌സലോണ മുന്നേറ്റ താരം ലൂയിസ് സുവാരസിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും. ക്ലബ് അധികൃതരാണ് വിവരം പുറത്തുവിട്ടത്. ബള്‍ഗേറിയയിലെ ആശുപത്രിയില്‍ ഞായറാഴ്‌ചയായിരിക്കും ശസ്‌ത്രക്രിയ നടക്കുക. 32 കാരനായ സുവാരസ് ഈ സീസണില്‍ 23 തവണ ബാഴ്‌സയ്‌ക്കായി മൈതാനത്തിറങ്ങിയിട്ടുണ്ട്. സ്‌പാനിഷ് ലീഗായ ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്‌റ്റ് നല്‍കിയ താരമാണ് സുവാരസ്. സുവാരസിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണ്. താരത്തിന്‍റെ അസാന്നിധ്യത്തില്‍ മെസിയുടെയും, ഗ്രീസ്‌മാന്‍റെയും ജോലിഭാരം കൂടും. നാല്‍പ്പത് പോയിന്‍റുമായി ലീഗില്‍ ഒന്നാമതാണ് ബാഴ്‌സലോണ. ഗ്രനാഡയ്‌ക്കെതിരെ ജനുവരി ഇരുപതിനാണ് ടീമിന്‍റെ അടുത്ത മത്സരം.