കേരളം

kerala

ETV Bharat / sports

സ്പെയിൻ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനമൊഴിഞ്ഞ് എൻറിക്വെ

എൻറിക്വെയുടെ പകരക്കാരനായി സഹ പരിശീലകൻ റോബര്‍ട്ട് മൊറെനോ 2020 യൂറോ കപ്പ് വരെ ചുമതല വഹിക്കും

ലൂയിസ് എൻറിക്വെ

By

Published : Jun 19, 2019, 9:29 PM IST

മാഡ്രിഡ് :സ്പെയിൻ ദേശീയ ഫുട്ബോൾ ടീം പരിശീലക സ്ഥാനമൊഴിഞ്ഞ് ലൂയിസ് എൻറിക്വെ. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. എൻറിക്വെയുടെ പകരക്കാരനായി സഹ പരിശീലകൻ റോബര്‍ട്ട് മൊറെനോ 2020 യൂറോ കപ്പ് വരെ ചുമതല വഹിക്കും. എൻറിക്വെയുടെ കീഴില്‍ റോമയിലും ബാഴ്‌സലോണയിലും സഹ പരിശീലകന്‍ തന്നെയായിരുന്നു മൊറെനോ.

കുറച്ചു നാളുകളായി വ്യക്തപരമായ കാരണങ്ങളാല്‍ ടീമിന്‍റെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു മുൻ ബാഴ്സലോണ പരിശീലകനായിരുന്ന എൻറിക്വെ. ടീമിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും ഉടന്‍ തന്നെ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് എൻറിക്വെ സ്ഥാനമൊഴിയുകയായിരുന്നു. റഷ്യന്‍ ലോകകപ്പിന് ദിവസങ്ങൾ ശേഷിച്ചെ പരിശീലകനായിരുന്ന ജൂലന്‍ ലൊപ്പറ്റെ​ഗ്വിയെ പുറത്താക്കുകയും തുടര്‍ന്ന് ഫെര്‍ണാണ്ടോ ഹെയ്റോയെ ലോകകപ്പിൽ ടീമിനെ പരിശീലിപ്പിൻ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ലോകകപ്പിന് ശേഷം എൻറിക്വെയെ നിയമിക്കുകയായിരുന്നു. 11 മാസം മാത്രമാണ് സ്പാനിഷ് ദേശീയ ടീമിനെ എൻറിക്വെ പരിശീലിപ്പിച്ചത്.

ABOUT THE AUTHOR

...view details