ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ചെമ്പട കുതിപ്പ് തുടരുന്നു. ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ നടന്ന എവെ മത്സരത്തില്‍ വെസ്‌റ്റ്ഹാമിനെ എതിരില്ലാത്ത് രണ്ട് ഗോളുകൾക്ക് ലിവർപൂൾ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ലഭിച്ച പൈനാല്‍ട്ടി അവസരം ലിവർപൂളിന്‍റെ മുന്നേറ്റ താരം മുഹമ്മദ് സാല പാഴാക്കിയില്ല. 35-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സാല ആദ്യ ഗോൾ നേടി. ആദ്യ പകുതിയിലെ നിരവധി മുന്നേറ്റങ്ങൾക്ക് ഒടുവിലായിരുന്നു സാലയുടെ ഗോൾ. രണ്ടാം പകുതിയില്‍ 52-ാം മിനുട്ടില്‍ മധ്യനിര താരം അലക്‌സ് ഓക്‌സ്ലേഡ് ചേംബർലെയ്ന്‍ നടത്തിയ മനോരഹമായ മുന്നേറ്റത്തിലൂടെ വെസ്‌റ്റ്ഹാമിന്‍റെ വല വീണ്ടും ചലിപ്പിച്ചു.
പ്രീമിയർ ലീഗില്‍ ലിവർപൂളിന്‍റെ തേരോട്ടം - മുഹമ്മദ് സാല വാർത്ത
പരിശീലകന്‍ യൂർഗന്‍ ക്ലോപ്പിന്‍റെ കീഴിലുള്ള ലിവർപൂളിന്‍റെ 50-ാമത്തെ എവേ ജയമാണ് വെസ്‌റ്റ്ഹാമിനെതിരെ സ്വന്തമാക്കിയത്
മുന്നേറ്റ താരം മുഹമ്മദ് സാല നല്‍കിയ പാസ് ചേംബർലെയ്‌ന്‍ ഗോളാക്കി മാറ്റി. പരിശീലകന്‍ യൂർഗന്‍ ക്ലോപ്പിന്‍റെ നേതൃത്വത്തിലുള്ള ചെമ്പടയുടെ 50-ാമത്തെ എവേ ജയമാണ് ഇത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാത്തുള്ള മാഞ്ചസ്‌റ്റർ സിറ്റിയുമായി 19 പോയിന്‍റിന്‍റെ വ്യത്യാസമുണ്ടാക്കാനും ലിവർപൂളിനായി. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് 70 പോയിന്‍റാണ് ഉള്ളത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്‌റ്റർ സിറ്റിക്ക് 51 പോയിന്‍റും. ഗോൾ നേടിയ മുന്നേറ്റ താരം മുഹമ്മദ് സാലയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ലിവർപൂൾ ലീഗിലെ അടുത്ത മത്സരത്തില്‍ സതാംപ്റ്റണിനെ നേരിടും. ഫെബ്രുവരി ഒന്നാം തിയ്യതിയാണ് മത്സരം.