യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂളിന്. ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ വിജയകിരീടം ചൂടിയത്. വിജയത്തോടെ ലിവര്‍പൂളിന്‍റെ ചാമ്പ്യന്‍സ് ലീഗ് ലീഗ് കിരീട നേട്ടം ആറായി ഉയര്‍ന്നു.
ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂളിന് - ടോട്ടന്‍ഹം
മുഹമ്മദ് സലാഹ്, ഡിവോക് ഒറിഗി എന്നിവരാണ് ഗോള്‍ നേടിയത്.
കളി ആരംഭിച്ച് രണ്ട് മിനുറ്റിനുള്ളില്‍ തന്നെ ടോട്ടന്‍ഹാമിന്‍റെ ഗോള്‍ വല കുലുക്കാന്‍ ലിവര്‍പൂളിന് സാധിച്ചു. ഇരുപതാം സെക്കന്‍റില്‍ സിസോകൊയുടെ കയ്യില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത സൂപ്പര്‍ താരം സലാഹ് പന്തിനെ സുരക്ഷിതമായി ഗോള്‍ വലയത്തിലെത്തിച്ചു. പിന്നിലായതോടെ പ്രതിരോധത്തിലൂന്നിയായിരുന്നു ടോട്ടന്‍ഹാമിന്‍റെ ഓരോ നീക്കവും. എന്നാല്‍ അവസാനം നിമിഷം വീണ്ടും ടോട്ടന്‍ഹാമിന് ലീഡ് വഴങ്ങേണ്ടി വന്നു. മത്സരം തീരാന്‍ വെറും മൂന്ന് മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ലിവര്‍പൂളിനായി ഡിവോക്ക് ഒറീഗയും ലക്ഷ്യം കണ്ടു.
2005ന് ശേഷം ലിവര്‍പൂള്‍ നേടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഈ സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ലിവര്‍പൂള്‍ കാഴ്ച വെച്ചത്. കഴിഞ്ഞ സീസണ്‍ ഉള്‍പ്പെടെ രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകള്‍ ക്ലോപിന്‍റെ കീഴില്‍ ലിവര്‍പൂള്‍ പരാജയപ്പെട്ടിരുന്നു.