ലണ്ടന്‍: ഒന്നിന് പിറകെ മറ്റൊന്നായി നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുന്ന ലിവർപൂളിന്‍റെ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പിന് മറ്റൊരു അംഗീകാരം കൂടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഡിസംബറിലെ പരിശീലകനായി ക്ലോപ്പിനെ തെരഞ്ഞെടുത്തു. ഈ സീസണില്‍ നാലാമത്തെ തവണയാണ് മികച്ച പരിശീലകനെന്ന നേട്ടം ക്ലോപ്പ് സ്വന്തമാക്കുന്നത്.
അംഗീകാരങ്ങളുടെ നിറവില്‍ ചെമ്പടയുടെ പരിശീലകന്‍ - Manager of the Month News
പ്രീമിയർ ലീഗിലെ ഡിസംബറിലെ മികച്ച പരിശീലകനെന്ന റെക്കോഡ് സ്വന്തമാക്കി ലിവർപൂളിന്‍റെ യൂർഗന്‍ ക്ലോപ്പ്
സീസണില്‍ ഇതേവരെ മികച്ച പ്രകടനം നടത്തുന്ന ലിവർപൂൾ 20 മത്സരങ്ങളില്‍ നിന്നും 58 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്‌റ്റർ സിറ്റിയേക്കാൾ 13 പോയിന്‍റ് മുന്നിലാണ് ചെമ്പട. രണ്ടാം സ്ഥാനത്തുള്ള ലെസ്‌റ്ററിന് 45 പോയിന്‍റാണ് ഉള്ളത്. സീസണില്‍ ഇതേവരെ ലിവർപൂൾ പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല.
പ്രീമിയർ ലീഗില്‍ ഏഴാം തവണയാണ് ക്ലോപ്പ് മികച്ച പരിശീലകനായി തെരഞ്ഞെടുക്കപെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ ലിവർപൂൾ ക്ലബ് ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ലിവർപൂൾ ചരിത്രത്തില്‍ ആദ്യമായാണ് ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്നത്.