ലെസസ്റ്ററിന്‍റെ ഹൃദയം തകർത്ത് ലിവർ പൂൾ കിരീടത്തിലേക്ക്
18 മത്സരങ്ങളില്‍ നിന്നായി 52 പോയിന്‍റുമായി ലിവർപൂൾ പ്രീമിയർ ലീഗില്‍ ബഹുദൂരം മുന്നിലാണ്. 13 പോയിന്‍റിന്‍റെ ലീഡാണ് ലിവർപൂളിന് രണ്ടാസ്ഥാനത്തുള്ള ലെസസ്റ്റർ സിറ്റിയുമായുള്ളത്. ലിവർപൂളിന്‍റെ അടുത്ത മത്സരം ഈമാസം 29ന് വോൾവ്സുമായി നടക്കും.
ലെസെസ്റ്റർ; ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കിരീടം ആർക്കാകും എന്ന കാര്യത്തില്‍ ഏതാണ് തീരുമാനമായി. എതിരാളികളില്ലാതെ മുന്നേറുന്ന ലിവർ പൂളിന് മുന്നില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലെസസ്റ്റർ സിറ്റിയും കീഴടങ്ങി. ഇന്നലെ ലെസസ്റ്ററിന്‍റെ തട്ടകമായ കിംഗ് പവർ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതില്ലാത്ത നാല് ഗോളിനാണ് ലിവർപൂൾ വിജയം ആഘോഷിച്ചത്. ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ ഇരട്ട ഗോളുമായി കളം നിറഞ്ഞപ്പോൾ ജയിംസ് മില്‍നർ പെനാല്‍റ്റിയിലൂടെ മൂന്നാം ഗോൾ നേടി. അലെക്സാണ്ടർ അർനോൾഡ് 78-ാം മിനിട്ടില്‍ ലിവർപൂളിന്‍റെ നാലാം ഗോൾ നേടി. രണ്ടാം പകുതിയിലാണ് അവസാന മൂന്ന് ഗോളുകൾ പിറന്നത്.