ദേഹ: കനത്ത പോരാട്ടത്തിനൊടുവില്‍ ലോകത്തിന്‍റെ നെറുകയില്‍ ചെമ്പട. ക്ലബ് ലോകകപ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്‍മാരായ ലിവർപൂൾ സ്വന്തമാക്കി. ദോഹയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ലെമെംഗോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പിച്ചത്. ഇഞ്ച്വറി ടൈമിലെ 99-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം റോബർട്ടോ ഫിർമിനോയാണ് ലിവർപൂളിനായി ഗോൾ നേടിയത്.
ക്ലബ് ലോകചാമ്പ്യൻമാരായി ലിവർപൂൾ - ക്ലബ് ലോകകപ്പ് വാർത്ത
ഏകപക്ഷീയമായ ഒരു ഗോളിന് ദേഹയില്‍ നടന്ന ക്ലബ് ലോകകപ്പ് സ്വന്തമാക്കി ലിവർപൂൾ. ചെമ്പടയുടെ പ്രഥമ ക്ലബ് ലോകകപ്പാണ് ഇത്.
ലിവർപൂൾ
അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഫ്ലെമംഗോക്ക് ഗോൾ മടക്കാനായില്ല. മത്സരത്തിന്‍റെ നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും ഗോളടിക്കാന്‍ മാത്രം മറന്നു.
ലിവർപൂൾ ആദ്യമായിട്ടാണ് ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്നത്. മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ശേഷം ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടീമാണ് ലിവർപൂൾ. ഇത്തവണ ചാമ്പ്യന്‍സ് ലീഗും ചെമ്പട സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലും ക്ലബ് ഏറെ മുന്നിലാണ്.