മാഞ്ചസ്റ്റര്‍: ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്‍റെ മധ്യനിര താരം തിയാഗോ അല്‍കാന്‍റര ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെമ്പടക്ക് ഒപ്പം പന്ത് തട്ടും. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ നാല് വര്‍ഷത്തെ കരാറാണ് സ്‌പാനിഷ് താരവുമായി ഉണ്ടാക്കിയത്. 25 മില്യണ്‍ പൗണ്ടിനാണ് അല്‍കാന്‍റരയെ ആന്‍ഫീല്‍ഡില്‍ എത്തിച്ചത്. ഏകദേശം 238 കോടി ഇന്ത്യന്‍ രൂപയോളം വരും ഈ തുക.
ബയേണിന്‍റെ തിയാഗോ അല്‍കാന്‍റരയെ ആന്‍ഫീല്‍ഡില്‍ എത്തിച്ച് ലിവര്‍പൂള്‍ - മധ്യനിര താരം തിയാഗോ അല്‍കാന്‍റര വാര്‍ത്ത
25 ലക്ഷം പൗണ്ടിന് നാല് വര്‍ഷത്തേക്കാണ് സ്‌പാനിഷ് മധ്യനിര താരവുമായി ചെമ്പട കരാറില്‍ എത്തിയിരിക്കുന്നത്. സീസണില്‍ ചെമ്പടക്ക് വേണ്ടി ആറാം നമ്പറിലാകും തിയാഗോ ഇറങ്ങുക
സീസണില്‍ ചെമ്പടക്ക് വേണ്ടി ആറാം നമ്പറിലാകും 29 വയസുള്ള തിയാഗോ ഇറങ്ങുക. മെഡിക്കല്‍ പരിശോധനക്കായി വെള്ളിയാഴ്‌ച സ്‌പാനിഷ് താരം മ്യൂണിക്കില്‍ നിന്നും മാഞ്ചസ്റ്ററില്‍ എത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് തിയാഗോ ബയേണ്‍ വിടുന്നത്. കഴിഞ്ഞ സീസണില്‍ ബയേണ്‍ ട്രിപ്പിള്‍ കിരീടം സ്വന്തമാക്കുന്നതില്‍ ഈ മധ്യനിര താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സീസണില്‍ അവസാനം പിഎസ്‌ജിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗാണ് ബയേണ്‍ സ്വന്തമാക്കിയത്.
ഇതിനകം ഏഴ് തവണ ബയേണിനൊപ്പം തിയാഗോ ബുണ്ടസ് ലീഗ കപ്പിലും മുത്തമിട്ടു. ബാഴ്‌സലോണയില്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് ഒപ്പം 2009ലാണ് തിയാഗോ കരിയര്‍ ആരംഭിച്ചത്. അന്ന് 18 വയസായിരുന്നു തിയാഗോയുടെ പ്രായം.