ദോഹ: ക്ലബ് ലോകകപ്പ് ഫൈനലില്‍ ലിവര്‍പൂളും ഫ്ലെമെംഗോയും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാമത്തെ സെമി ഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ് മോണ്ടെറിയെ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ലിവർപൂളിനായി നാബി കെയ്റ്റ 11-ാം മിനുട്ടില്‍ ലീഡ് നേടിയെങ്കിലും 14-ാം മിനുട്ടില്‍ ഫ്യൂനസ് മോറിയിലൂടെ മോണ്ടെറി സമനില പിടിച്ചു. ഇഞ്ചുറി ടൈമില്‍ റോബർട്ടോ ഫിർമിനോ ലിവർപൂളിനായി വിജയ ഗോളടിച്ചു. ഇത് രണ്ടാമത്തെ തവണയാണ് ലിവർപൂൾ ക്ലബ് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.
ക്ലബ് ലോകകപ്പ്; ലിവർപൂൾ ഫൈനലില്‍ - ലിവർപൂൾ വാർത്ത
ഇന്നലെ നടന്ന രണ്ടാമത്തെ സെമി ഫൈനലില്‍ മോണ്ടെറിയെ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ലിവർപൂൾ
സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്‍പിച്ചാണ് ആദ്യ സെമിയില്‍ ഫ്ലെമെംഗോ ഫൈനലില്‍ എത്തിയത്. ശനിയാഴ്ച്ച രാത്രി 11 മണിക്ക് ദോഹ ഖലീഫാ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.