പാരിസ്: ലോകം കാല്‍ കീഴിലാക്കി വീണ്ടും ലയണല്‍ മെസി. ആറാം തവണയും മികച്ച ഫുട്ബോളർക്കുള്ള ബാലൺ ദ്യോർ പുരസ്കാരം മെസി സ്വന്തമാക്കി. ഇത്തവണ ഡെച്ച് താരം വിർജിൻ വാൻ ഡൈക്കിനെ പിന്തള്ളിയാണ് മെസിയുടെ പുരസ്കാര നേട്ടം.
'ആറാം' തമ്പുരാനായി ലയണല്‍ മെസി - ബാലൺ ദ്യോർ പുരസ്കാര വാർത്ത
2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് നേരത്തെ മെസി പുരസ്കാരം നേടിയത്.
ലിവർപൂളിന്‍റെ പ്രതിരോധ താരം വിർജില്‍ വാൻ ഡൈക്ക് രണ്ടാം സ്ഥാനവും ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനവും നേടി. ആദ്യ ഏഴ് സ്ഥാനങ്ങളില്‍ നാല് ലിവർപൂൾ താരങ്ങൾ ഉൾപ്പെട്ടിട്ടും കാല്‍ പന്ത് കളിയുടെ ഒരേ ഒരു രാജാവായി വീണ്ടും മെസി മാറുകയായിരുന്നു. ഇതോടെ ആറ് ബാലൺ ദ്യോർ പുരസ്കാരം നേടുന്ന ഏക താരമെന്ന ഖ്യാതിയും മെസിക്ക് സ്വന്തം. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് നേരത്തെ മെസി പുരസ്കാരം നേടിയത്. ബാഴ്സലോണയ്ക്കും അർജന്‍റീനയ്ക്കുമായി നടത്തിയ മികച്ച പ്രകടനമാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. അഞ്ച് ബാലൺ ദ്യോറുമായി റൊണാൾഡോ തൊട്ട് പിന്നിലുണ്ട്. അമേരിക്കയുടെ മെഗൻ റാപീനോയാണ് മികച്ച വനിതാ താരം. കഴിഞ്ഞ ലോകകപ്പില്‍ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയിട താരമാണ് മെഗൻ. യുവന്‍റസിന്‍റെ മാതിസ് ഡി ലിറ്റിനാണ് മികച്ച യുവതാരത്തിനുള്ള പുരസ്കാരം. മികച്ച ഗോൾ കീപ്പർ അലിസൺ ബക്കറാണ്.