പാരീസ് : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്‍റ് ജര്‍മനുമായി (പിഎസ്‌ജി) ഔദ്യോഗികമായി ബന്ധമുറപ്പിച്ചു. 35 മില്യൺ യൂറോയ്‌ക്ക് രണ്ട് വര്‍ഷക്കരാറിലാണ് 34കാരനായ താരത്തെ പിഎസ്‌ജി സ്വന്തമാക്കിയത്.
ടീമില്‍ ചേരുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച പാരീസിലെത്തിയ താരത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മെസിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് പിഎസ്‌ജി പുറത്തുവിട്ട 'ട്രെയ്‌ലര്‍' വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘പാരീസില്‍ പുതിയ രത്നം’ എന്ന് മെസിയെ വിശേഷിപ്പിച്ച വീഡിയോയില്‍ 30ാം നമ്പര്‍ ജഴ്‌സിയിലാണ് താരമുള്ളത്.
30ാം നമ്പറിലെ രഹസ്യം
ദേശീയ ടീമായ അര്‍ജന്‍റീനയിലും മുന്‍ ക്ലബായ ബാഴ്‌സലോണയിലും 10ാം നമ്പര്‍ ജഴ്‌സിയിലായിരുന്നു താരം കളത്തിലിറങ്ങിയത്. എന്നാല്‍ പിഎസ്‌ജിയില്‍ ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറാണ് 10ാം നമ്പര്‍ ജഴ്‌സി അണിയുന്നത്.