കേരളം

kerala

ETV Bharat / sports

ദൈവത്തിന് നന്ദി, ഞങ്ങൾ ചാമ്പ്യന്മാരായിരിക്കുന്നു.... കിരീടം നെഞ്ചോട് ചേർത്ത് മെസി - messi facebook post victory brazil news

ലോകകപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം കിരീട ജേതാക്കളായ സന്തോഷം ലയണൽ മെസി ഫേസ്‌ബുക്കിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുമായി പങ്കുവച്ചു.

ലോകകപ്പ് നെഞ്ചോട് ചേർത്ത് മെസ്സി വാർത്ത  മെസി ലോകകപ്പ് വാർത്ത  മെസി അർജന്‍റീന വാർത്ത  കോപ്പ അമേരിക്ക ഫുട്‌ബോൾ വാർത്ത  ഞങ്ങൾ ചാമ്പ്യന്മാർ മെസി വാർത്ത  copa america win news  messi copa america news latest  messi fb post after cop win news  lionel messi argentina win football news  sports news messi latest  messi facebook post victory brazil news  ബ്രസീൽ മെസി വിജയം അർജന്‍റീന വാർത്ത
ലോകകപ്പ് നെഞ്ചോട് ചേർത്ത് മെസി

By

Published : Jul 11, 2021, 11:47 AM IST

ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊടുവിൽ മെസിയുടെ നീലപ്പട ലോകകപ്പിൽ മുത്തമിട്ടു. മാറക്കാനയില്‍ ബ്രസീലിന്‍റെ മഞ്ഞത്തേരോട്ടത്തെ ഒരു ഗോളിന് തകർത്താണ് ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം അർജന്‍റീന ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയത്.

വിജയത്തിന് ശേഷം ആവേശം ഒട്ടും ചോരാതെ സൂപ്പർ താരം ലയണല്‍ മെസി തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചു. 'എത്ര മനോഹരമായ ആവേശം!!! ഇത് ശരിക്കും അതിശയകരമാണ്, ദൈവത്തിന് നന്ദി!!! ഞങ്ങൾ ചാമ്പ്യന്മാരായിരിക്കുന്നു,' എന്ന് അർജന്‍റീന ക്യാപ്റ്റൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കോപ്പ അമേരിക്ക ഫുട്‌ബോൾ കപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രവും ലയണൽ മെസി ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

More Read:മാറക്കാനയില്‍ മാലാഖയായി ഡി മരിയ: കോപ്പയില്‍ നിറഞ്ഞ് നീലവസന്തം

നിലവിലെ ജേതാക്കളായ ബ്രസീലിനെ അവരുടെ തട്ടകത്തിൽ തോൽപിച്ചായിരുന്നു ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തിലെ ചാമ്പ്യന്മാരായി അർജന്‍റീന ചരിത്രവിജയം കുറിച്ചത്. മെസിയുടെ ആദ്യ കോപ്പ കിരീടവും അർജന്‍റീനയുടെ 15-ാം കോപ്പ കിരീടവുമാണ് ഇന്ന് നേടിയത്.

ABOUT THE AUTHOR

...view details