റെയിംസ്: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പിഎസ്‌ജിയുടെ 30ാം നമ്പര്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച് ലയണല്‍ മെസി. റെയിംസിനെതിരെ 66ാം മിനിറ്റിൽ നെയ്മറുടെ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്.
ആര്‍പ്പുവിളികളോടെയായിരുന്നു താരത്തെ ആരാധകര്‍ വരവേറ്റത്. ഇരുപത്തൊന്നായിരത്തിലേറെ കാണികള്‍ നിറഞ്ഞ് തിങ്ങിയ ഗാലറിയില്‍ തുടക്കം മുതല്‍ക്ക് തന്നെ ആരാധകര്‍ താരത്തിനായി ആര്‍പ്പുവിളിച്ചിരുന്നു.
ജൂലൈ 11ന് ബ്രസീലിനെതിരെ കോപ്പ അമേരിക്ക ഫൈനലിലായിരുന്നു മെസി ഇതിന് മുന്നെ അവസാനമായി കളത്തിലിറങ്ങിയത്. പിഎസ്‌ജിക്കായി മെസി അരങ്ങേറ്റം കുറിച്ചതില്‍ സന്തോഷമുണ്ടെന്ന് കോച്ച് മൗറിഷ്യോ പൊച്ചെറ്റീനോ പ്രതികരിച്ചു.
യഥാര്‍ത്ഥ ഫോമില്‍ നിന്നും ഏറെ അകലെയാണ് മെസിയുള്ളത്. പുതിയ ടീമിനൊപ്പം പരിശീലനം ആരംഭിച്ച താരം രണ്ടാഴ്ചക്കകം തന്നെ പൂർണ ഫോമിലേക്ക് തിരികെയെത്തുമെന്നും അതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും പൊച്ചെറ്റിനോ കൂട്ടിച്ചേര്‍ത്തു.
also read: 'രാജ്യത്തിന്‍റെ അഭിമാനം' ; ഭവിന പട്ടേലിന് 3 കോടി രൂപ പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ
അതേസമയം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിഎസ്‌ജി ജയം പിടിക്കുകയും ചെയ്തു. 16, 63 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെയാണ് ലക്ഷ്യം കണ്ടത്.
ഇതോടെ ഫ്രഞ്ച് ലീഗില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച പിഎസ്‌ജിയാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്. 12 പോയിന്‍റാണ് ടീമിനുള്ളത്. മൂന്ന് പോയിന്‍റ് മാത്രമുള്ള റെയിംസ് 17-ാം സ്ഥാനത്താണ്.