മാഡ്രിഡ്: ഫുട്‌ബോൾ ലോകത്തെ ഏറ്റവും വലിയ അനിശ്ചിതത്തിന് വിരാമം. അർജന്‍റീനൻ നായകൻ ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരും. സ്‌പാനിഷ് ക്ലബുമായി മെസി അഞ്ച് വർഷത്തെ കരാറില്‍ ഒപ്പിട്ടു. പക്ഷേ പ്രതിഫലം പകുതിയായി കുറയും. നിലവില്‍ ഫ്രീ ഏജന്‍റായി തുടരുന്ന മെസിയുടെ ബാഴ്‌സലോണയുമായുള്ള കരാർ നേരത്തെ അവസാനിച്ചിരുന്നു.
read more:നൂറ്റാണ്ടിലെ കൈമാറ്റമോ കൂടുമാറ്റമോ: മെസി ബാഴ്‌സ വിടാനൊരുങ്ങുന്നു
ബാഴ്സയുമായി പുതിയ കരാർ ഒപ്പിട്ടതോടെ മുപ്പത്തിനാലുകാരനായ മെസിക്ക് 39 വയസു വരെ ബാഴ്‌സയില്‍ തുടരാം. പ്രതിഫലക്കാര്യത്തില്‍ ബാഴ്‌സയുമായി ഉപാധികളൊന്നും മെസി മുന്നോട്ടുവെച്ചില്ലെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന ബാഴ്‌സലോണയുടെ അവസ്ഥ താരം മനസിലാക്കിയതായും സ്‌പാനിഷ് മാധ്യമങ്ങൾ പറയുന്നു.