ബ്യൂണസ് ഐറിസ്:ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹാട്രിക്ക് നേട്ടത്തോടെ രാജ്യന്തര ഫുട്‌ബോളിലെ ഗോൾ വേട്ടയിൽ സാക്ഷാൽ പെലെയെ മറികടന്ന ലയണൽ മെസി. രാജ്യാന്തര കരിയറിൽ പെലെയുടെ 77 ഗോൾ എന്ന റെക്കോഡാണ് മെസി മറികടന്നത്. കൂടാതെ രാജ്യാന്തര കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ദക്ഷിണ അമേരിക്കൻ താരം എന്ന നേട്ടവും മെസി സ്വന്തമാക്കി.
മത്സരത്തിലെ ആദ്യ ഗോൾ രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 77–ാം ഗോളാണ്. ഇതോടെ പെലെയ്‌ക്കൊപ്പമെത്തിയ മെസി 64-ാം മിനിറ്റിലെ ഗോളില്‍ അദ്ദേഹത്തെ മറികടന്നു. പിന്നീട് 87-ാം മിനിറ്റില്‍ ഹാട്രിക്കും തികച്ചു. അർജന്‍റീനക്കായി മെസിയുടെ ഏഴാം ഹാട്രിക്കാണിത്. 153 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് മെസി 79 ഗോളുകൾ നേടിയത്.