പാരീസ്: ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയിന്‍റ് ജര്‍മനില്‍ (പിഎസ്‌ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്കായി സൂപ്പർ താരം ലയണല്‍ മെസി പാരീസിലെത്തി. പാരീസ് വിമാനത്താവളത്തിലെത്തിയ താരത്തെ വരവേല്‍ക്കാനായി നിരവധി ആരാധകര്‍ പുറത്ത് തടിച്ച് കൂടിയിരുന്നു.
മെസി പാരീസിലെത്തി; ആവേശത്തോടെ വരവേറ്റ് ആരാധകര്‍ - പാരീസ്
'ദിസ് ഈസ് പാരീസ്' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന താരത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മെസി പാരീസിലെത്തി; ആവേശത്തോടെ വരവേറ്റ് ആരാധകര്‍
'ദിസ് ഈസ് പാരീസ്' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന താരത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 35 മില്യൺ യൂറോയ്‌ക്ക് 34കാരനായ താരവുമായി പിഎസ്‌ജിയുമായി ധാരണയിലെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരു പക്ഷവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു വര്‍ഷത്തേക്കാണ് കരാറെങ്കിലും 2024വരെ ഇത് നീട്ടാനാവും.
also read: 'നിന്‍റെ അച്ഛന്‍റെ മുഖത്ത് നോക്കി ഞാനും ചിരിക്കും'; തിയാഗോ മെസിയുടെ മാസ് മറുപടി