പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്‍റ് ജെർമനുമായി (പിഎസ്‌ജി) സൂപ്പര്‍ താരം ലയണല്‍ മെസി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 35 മില്യൺ യൂറോയുടെ (41 ദശലക്ഷം ഡോളര്‍ ) വാര്‍ഷിക കരാറില്‍ രണ്ട് വര്‍ഷത്തേക്കാണ് 34കാരനായ താരം പിഎസ്‌ജിയുമായി ധാരണയിലെത്തിയിരിക്കുന്നത്.
ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ മെസി തയ്യാറായാല്‍ 35 ദശലക്ഷം യൂറോ കൂടി സൈനിങ്- ഓണ്‍ ഫീയായി താരത്തിന് ലഭിക്കും. ടീമിന്‍റെ 10ാം നമ്പര്‍ ജഴ്സി നെയ്‌മര്‍ക്ക് നല്‍കിയതിനാല്‍ 19ാം നമ്പര്‍ ജഴ്സിയാവും പിഎസ്‌ജി താരത്തിന് നല്‍കുക.