ബെര്‍ലിന്‍: ജര്‍മന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് മുന്നേറ്റ താരം റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. സീസണില്‍ 55 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ലെവന്‍ഡോവ്‌സ്‌കിയുടെ കരുത്തിലാണ് സീസണില്‍ ട്രിപ്പിള്‍ കിരീടം ബയേണ്‍ മ്യൂണിക്കിന്‍റെ ഷെല്‍ഫില്‍ എത്തിയത്. ജര്‍മന്‍ ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും ചാമ്പ്യന്‍സ് ലീഗുമാണ് ബയേണ്‍ സ്വന്തം പേരില്‍ കുറിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇതേവരെ 15 ഗോളുകള്‍ സ്വന്തമാക്കിയ പോളിഷ് മുന്നേറ്റ താരത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിന് ഒപ്പമെത്താനും സാധിച്ചു.
പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവുമായി സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കി - lewandowski news
സീസണില്‍ 55 ഗോളുകളാണ് പോളിഷ് മുന്നേറ്റ താരം റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സ്വന്തം പേരില്‍ കുറിച്ചത്
ലെവന്‍ഡോവ്‌സ്‌കി
പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ അടുത്തൊന്നും എത്താന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ല. രണ്ടാം സ്ഥാനത്ത് 54 പോയിന്‍റുമായി തോമസ് മുള്ളറും മൂന്നാം സ്ഥാനത്ത് 49 പോയിന്‍റുമായി ജോഷ്വാ കിമ്മിച്ചുമാണ്.
ഇത്തവണ ഫിഫയുടെ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കരാത്തിന് അര്‍ഹനായ താരം ലെവന്‍ഡോവ്‌സ്‌കിയാണെന്ന് ഇതിനകം ബയേണിന്‍റെ പരിശീലകന്‍ ഹാന്‍സ് ഫ്ലിക്ക് പറഞ്ഞു കഴിഞ്ഞു.