മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ആദ്യ 16 മത്സരങ്ങളില്‍ 21 ഗോള്‍ സ്വന്തമാക്കുന്ന പ്രഥമ താരമായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. 49 വര്‍ഷം മുമ്പ് ജെറാഡ് മുള്ളറുടെ 20 ഗോളുകളെന്ന റെക്കോഡാണ് പോളിഷ് സ്ട്രൈക്കര്‍ മറികടന്നത്. ഫ്രെയ്‌ബര്‍ഗിനെതിരായ മത്സരം കിക്കോഫായി ഏഴാം മിനിട്ടിലായിരുന്നു മുള്ളറുടെ അസിസ്റ്റില്‍ ലെവന്‍ഡോവ്‌സ്‌കി പന്ത് വലയിലെത്തിച്ചത്.
ലെവന്‍ഡോവ്‌സ്‌കിക്ക് നേട്ടം; ബയേണിന് ജയം - record for lewandowski news
ഫ്രെയ്‌ബര്‍ഗിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച ബയേണ്‍ മ്യൂണിക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്
![ലെവന്‍ഡോവ്‌സ്‌കിക്ക് നേട്ടം; ബയേണിന് ജയം ലെവന്‍ഡോവ്‌സ്‌കിക്ക് റെക്കോഡ് വാര്‍ത്ത ബയേണിന് ജയം വാര്‍ത്ത record for lewandowski news victory for bayern news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10290126-thumbnail-3x2-asdfasfa.jpg)
മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കി. തോമസ് മുള്ളര്‍ 74ാം മിനിട്ടിലും ബയേണിനായി വല കുലുക്കി. പകരക്കാരനായി എത്തിയ നില്‍സ് പീറ്റേഴ്‌സണാണ് ഫ്രെയ്‌ബര്‍ഗിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന് നാല് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു. 16 മത്സരങ്ങളില്‍ നിന്നും 36 പോയിന്‍റാണ് ഹാന്‍സ് ഫ്ലിക്കിന്‍റെ ശിഷ്യന്‍മാര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റുള്ള ലെപ്‌സിഗാണ് പട്ടികയില്‍ രണ്ടാമത്.