സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സെർബിയക്കെതിരെ ജർമ്മനിക്ക് സമനില. അടിമുടി മാറ്റങ്ങളുമായായി യുവനിരയെ ഇറക്കിയാണ് ജർമ്മനി സെർബിയയെ നേരിട്ടത്. എന്നാൽ പുതിയ താരങ്ങളുമായി ഇറങ്ങിയ ജർമ്മനിക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കളിയുടെ 12-ാം മിനിറ്റിൽ തന്നെ ജോവിചിന്‍റെ ഗോളിൽ സെർബിയ ജർമ്മനിക്കെതിരെ ലീഡ് നേടി.
ജർമ്മനിക്ക് സമനില കുരുക്ക് - ജോക്കിം ലോ
സീനിയർ താരങ്ങളായ തോമസ് മുള്ളർ, മാറ്റ് ഹമ്മൽസ്, ജെറോം ബൊട്ടേങ് എന്നിവരെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന തീരുമാനത്തിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ജർമ്മനിക്ക് സമനിലയോടെ തൃപ്തിപ്പെടേണ്ടി വന്നു .

പാസിങിലും ആക്രമണത്തിലും ജർമ്മനി മുന്നിട്ടു നിന്നെങ്കിലും ആദ്യ പകുതിയിൽ ജോക്കിം ലോയുടെ യുവനിരക്ക് ഗോൾ കണ്ടെത്താനായില്ല. പിന്നീട് പൊരുതികളിച്ച ജർമ്മനി 69-ാം മിനിറ്റിൽ ഗൊരെസ്കയിലൂടെ സമനില ഗോൾ നേടി. നേരത്തെ സീനിയർ താരങ്ങളായ തോമസ് മുള്ളർ, മാറ്റ് ഹമ്മൽസ്, ജെറോം ബൊട്ടേങ് എന്നിവരെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ജർമ്മൻ പരിശീലകൻ സ്വീകരിച്ചിരുന്നു.
മറ്റൊരു മത്സരത്തിൽ ട്രിനാഡ് ആൻഡ് ടുബാഗോയെ അവസാന മിനിറ്റിൽ വെയിൽസ് പരാജയപ്പെടുത്തി. ബെൻ വുഡ്ബേണിന്‍റെ ഗോളാണ്വെയിൽസിനെ സമനിലയിൽ നിന്നും രക്ഷിച്ചത്.