1962 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കുടീഞ്ഞോയ്ക്ക് പരിക്ക് മൂലം ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് തവണ കോപ്പ ലിബെര്‍ട്ടഡോറസ് ചാമ്പ്യന്‍ഷിപ്പ്, രണ്ട് തവണ ഇന്‍റർ കോണ്ടിനെന്‍റല്‍ കപ്പ്, ആറ് തവണ കാംപിയോണാറ്റോ പുലിസ്റ്റ ട്രോഫി എന്നീ കിരീടങ്ങൾ നേടിയിട്ടുണ്ട്. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കുടീഞ്ഞോ നേരത്തെ ആശുപത്രി വിട്ടിരുന്നു. എന്നാൽ താരത്തിന്‍റെ മരണകാരണം അറിവായിട്ടില്ല. ഇതിഹാസ താരത്തിന്‍റെ വേർപാടിൽ ഫിഫ അനുശോചനം രേഖപ്പെടുത്തി.
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം കുടീഞ്ഞോ അന്തരിച്ചു - പെലെ
പെലെക്കും പെപ്പെക്കും പിന്നിൽ സാന്‍റോസിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് കുടീഞ്ഞോ.

കുടീഞ്ഞോ
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം കുടീഞ്ഞോ അന്തരിച്ചു
ബ്രസീലീയന്‍ ഫുട്ബോള്‍ ഇതിഹാസം കുടീഞ്ഞോ അന്തരിച്ചു. ബ്രസീലിയന്‍ ക്ലബ്ബ് സാന്‍റോസിന്‍റെ വിഖ്യാത കളിക്കാരനായിരുന്ന കുടീഞ്ഞോ ക്ലബ്ബിനായി 457 മത്സരങ്ങളില്‍ നിന്നും 368 ഗോളുകള്‍ നേടിയിട്ടുണ്ട്. സാന്‍റോസിന്‍റെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോള്‍ സ്‌കോററാണ് താരം. പെലെയും പെപ്പെയും മാത്രമാണ് കുടീഞ്ഞോയുടെ മുന്നിലുള്ളത്.