ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ലീഡുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് ഗോളുകളും പിറന്നത്. അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ സിഡോഞ്ചയും 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി. ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചാണ് മത്സരം തുടങ്ങിയത്.
നോര്‍ത്ത് ഈസ്റ്റിന് എതിരെ ലീഡുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് - isl today news
ആദ്യ പകുതിയില്‍ രണ്ട് ഗോളടിച്ച് മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സിന് എതിരെ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിനായി ക്വെയ്‌സി അപ്പിയ വല കുലുക്കി.
![നോര്‍ത്ത് ഈസ്റ്റിന് എതിരെ ലീഡുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത ഐഎസ്‌എല്‍ ഗോള്‍ വാര്‍ത്ത isl today news isl goal news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9677716-thumbnail-3x2-asfasdf.jpg)
ഗാരി ഹൂപ്പര്‍
അഞ്ചാം മിനിട്ടില്‍ സെയ്‌ത്യാസിങിന്‍റെ ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ചാണ് സെര്‍ജിയോ സിഡോഞ്ച ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടിക്കൊടുത്തു. 45-ാം മിനിറ്റില്‍ ഗാരി ഹൂപ്പര്‍ എടുത്ത പെനാല്‍ട്ടി കിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയിയുടെ കാലില്‍ തട്ടിയ ശേഷമാണ് വലയിലെത്തിയത്. രണ്ടാം പകുതിയില്‍ ഗനിയിന്‍ മുന്നേറ്റ താരം ക്വെയ്‌സി അപ്പിയായിലൂടെ 51ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ ഗോള്‍ സ്വന്തമാക്കി.