മിലാന്: ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിനെ സമനിലയില്‍ തളച്ച് ലാസിയോ. ലാസിയോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. 15ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിനായി ആദ്യ ഗോള്‍ സ്വന്തമാക്കി. ജുവാന്‍ കുഡ്രാഡോയുടെ അസിസ്റ്റിലൂടെയാണ് ക്രിസ്റ്റ്യാനോ വല ചലിപ്പിച്ചത്.
യുവന്‍റസിനെ സമനിലയില്‍ തളച്ച് ലാസിയോ
വെറോണക്കെതിരായ മറ്റൊരു മത്സരത്തില്‍ എസി മിലാനും സമനില വഴങ്ങി. അധികസമയത്ത് സൂപ്പര്‍ താരം സ്വീഡിഷ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് മിലാന് വേണ്ടി സമനില ഗോള്‍ സ്വന്തമാക്കിയത്
നിശ്ചിത സമയത്ത് ഉടനീളം ലീഡ് നിലനിര്‍ത്തിയ യുവന്‍റസ് പക്ഷേ അധികസമയത്ത് കലമുടച്ചു. ഫിലിപ്പെ കയ്‌സെദോയിലൂടെയാണ് ലാസിയോ സമനില ഗോള്‍ സ്വന്തമാക്കിയത്. നേരത്തെ കൊവിഡിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ യുവന്‍റസ് ജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 13ാം തീയ്യതിയാണ് റോണോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് യുവന്‍റസിനായുള്ള അഞ്ച് മത്സരങ്ങളും പോര്‍ച്ചുഗലിന് വേണ്ടിയുള്ള ഒരു അന്താരാഷ്‌ട്ര മത്സരവും റോണോക്ക് നഷ്‌ടമായിരുന്നു.
ലീഗില്‍ ഇന്ന് നടന്ന എസി മിലാന്‍, വെറോണ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. അധികസമയത്ത് സൂപ്പര്‍ താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്‍റെ ഓണ്‍ ഗോളിലൂടെയാണ് മിലാന്‍ സമനില പിടിച്ചത്. വെറോണക്ക് കളി തുടങ്ങി ആറാം മിനിട്ടില്‍ അന്‍റോണില്‍ ബാരക്ക് ആദ്യ ഗോള്‍ സ്വന്തമാക്കി. ഓണ്‍ ഗോളുകള്‍ പിറന്നത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി. 19ാം മിനിട്ടില്‍ ഡേവിഡ് കലാബ്രിയയുടെ ഓണ്‍ ഗോളിലൂടെ വെറോണ ലീഡ് സ്വന്തമാക്കി. 27ാം മിനിട്ടില്‍ മഗ്‌നാനിയടെ ഓണ്‍ ഗോളിലൂടെയാണ് മിലാന്‍ അക്കൗണ്ട് തുറന്നത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മിലാന്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങില്‍ നിന്നും അഞ്ച് ജയമുള്ള മിലാന് 17 പോയിന്‍റാണുള്ളത്.