മാഡ്രിഡ്:കൊവിഡ് 19 കാരണം മാറ്റിവെച്ച സ്‌പാനിഷ് ലാലിഗ തിരിച്ചുവരുന്നു. ജൂണ്‍ 11 മുതല്‍ ലീഗ് പുനരാരംഭിക്കുമെന്ന് പ്രസിഡന്‍റ് ജാവിയർ ടെബാസ് വ്യക്തമാക്കി. ആദ്യ മത്സരം സില്‍വിയയും റിയല്‍ ബെറ്റിസും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാലിഗയില്‍ ജൂണ്‍ 11-ന് പുനരാരംഭിക്കും: ജാവിയർ ടെബാസ് - ലാലിഗ വാർത്ത
ആദ്യ മത്സരം സില്‍വിയയും റിയല്‍ ബെറ്റിസും തമ്മിലായിരിക്കുമെന്നും സ്‌പാനിഷ് ലാലിഗ പ്രസിഡന്‍റ് ജാവിയർ ടെബാസ് ലാലിഗയില്‍ ബാഴ്‌സലോണയുടെ സൂപ്പർ താരം മെസിയും സഹതാരങ്ങളും പരിശീലനം നടത്തുന്നു.
സുരക്ഷക്കാണ് മുന്‍ഗണനയെന്നും ആരെയെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കണം എന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ലാലിഗ അധികൃതർ വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നത് ഉൾപ്പെടെ ചർച്ചയുടെ ഭാഗമാകും. മഹാമാരി കാരണം മാർച്ച് മാസം മുതലാണ് ലീഗ് നിർത്തിവെച്ചത്.
നിലവില്‍ സ്‌പെയിനില്‍ കൊവിഡ് 19 കാരണം ഏർപ്പെടുത്തിയ ലോക്ക്‌ഡൗണ്‍ ലഘൂകരിച്ചു വരികയാണ്. ഇതിനകം 2,83,000 പേർക്ക് രാജ്യത്ത് കൊവിഡ് 19 ബാധിച്ചു. ജൂണ്‍ എട്ടാം തീയതി മുതല്‍ ലാലിഗ ആരംഭിക്കാന്‍ സ്‌പാനിഷ് സർക്കാർ കഴിഞ്ഞ ആഴ്‌ച അനുമതി നല്‍കിയിരുന്നു.