മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ കാഡിസിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി റയല്‍ ബെറ്റിസ്. 71-ാം മിനിട്ടില്‍ അര്‍ജന്‍റീനന്‍ താരം ഗ്വിഡൊ റോഡ്രിഗസിന്‍റെ ഗോള്‍ മികവിലാണ് റയല്‍ ബെറ്റിസിന്‍റെ ജയം. പകരക്കാരനായി ഇറങ്ങിയ ഡിയേഗോ ലൈനസിന്‍റെ അസിസ്റ്റിലൂടെയാണ് റോഡ്രിഗസ് വല കുലുക്കിയത്.
ലാലിഗ: റോഡ്രിഗസിന്‍റെ ഗോളില്‍ റയല്‍ ബെറ്റിസിന് ജയം - guido rodriguez with the goal news
71-ാം മിനിട്ടിലാണ് അര്‍ജന്‍റീനന്‍ വിങ്ങര്‍ ഗ്വിഡൊ റോഡ്രിഗസ് റയല്‍ ബെറ്റിസിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്
റയല്‍ ബെറ്റിസിന് ജയം
ലീഗിലെ പോയിന്‍റ് പട്ടികയില്‍ 19 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ് റയല്‍ ബെറ്റിസ്. 18 പോയിന്‍റുള്ള കാഡിസ് 11-ാം സ്ഥാനത്തുമാണ്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ആല്‍വേസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐബറിനെ പരാജയപ്പെടുത്തി.