മാഡ്രിഡ്:അത്‌ലറ്റുകൾക്ക് നിയന്ത്രണങ്ങളോടെ പരിശീലനം ആരംഭിക്കാന്‍ അനുമതി നല്‍കി സ്‌പാനിഷ് സർക്കാർ. ലാലിഗയിലെ കളിക്കാർക്ക് ഉൾപ്പെടെ മെയ് നാല് മുതല്‍ വ്യക്തിഗതമായി പരിശീലനം നടത്താനാണ് അധികൃതർ അനുവാദം നല്‍കിയിരിക്കുന്നത്.
ലാലിഗ താരങ്ങൾ മെയ് നാല് മുതല്‍ പരിശീലനം ആരംഭിക്കും - ലാലിഗ വാർത്ത
സ്‌പെയിനില്‍ മാർച്ച് 12-ന് പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണ്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് ലാലിഗയിലെ ഉൾപ്പെടെ അത്‌ലറ്റുകൾക്ക് ഇളവ് അനുവദിക്കാനുള്ള തീരുമാനം
ലാലിഗ
നിലവില്‍ കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 12 മുതല്‍ രാജ്യത്ത് ഫുട്‌ബോൾ മത്സരങ്ങൾ ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ലഘൂകരിക്കുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ആറ് മുതല്‍ എട്ട് ആഴ്‌ച വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. അതേസമയം സ്‌പാനിഷ് ലാലിഗ ജൂണിന് മുമ്പ് ആരംഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.