മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീട പ്രതീക്ഷ സജീവമാക്കി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ. വല്ലാദിയോളിന് എതിരായ മത്സരത്തിലെ 15ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ വിദാലാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. വിദാല്‍ എതിരാളികളുടെ വല ചലിപ്പിച്ചതോടെ ലീഗില്‍ മറ്റൊരു റെക്കോഡ് കൂടി മെസി സ്വന്തമാക്കി. ലാലിഗയിലെ ഒരു സീസണില്‍ 20 അസിസ്റ്റും 20 ഗോളും നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ലയണല്‍ മെസി സ്വന്തമാക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സലോണ റയലുമായുള്ള വ്യത്യാസം ഒരു പോയിന്‍റാക്കി കുറച്ചു. ബാഴ്‌സക്ക് രണ്ടും റയല്‍ മാഡ്രിഡിന് മൂന്നും മത്സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. 36 മത്സരങ്ങളില്‍ നിന്നും ബാഴ്‌സലോണക്ക് 79 പോയിന്‍റും 35 മത്സരങ്ങളില്‍ നിന്നും റയല്‍ മാഡ്രിഡിന് 80 പോയിന്‍റുമുണ്ട്.
ലാലിഗ; കിരീട പ്രതീക്ഷ കൈവിടാതെ മെസിയും കൂട്ടരും - laliga news
സ്പാനിഷ് ലാലിഗയില്‍ വല്ലാദിയോളിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ച ബാഴ്സലോണ കിരീട പോരാട്ടത്തില്‍ എതിരാളികളായ റയല്‍ മാഡ്രിഡുമായുള്ള അകലം ഒരു പോയിന്‍റാക്കി കുറച്ചു
മെസി
വല്ലാദിയോളിനെതിരായ മത്സരത്തില്‍ നിന്നും ലൂയി സുവാരിസിനെ ആദ്യപകുതിയില്‍ ഇറക്കാതിരുന്നത് അപ്രതീക്ഷിത നീക്കമായി മാറി. കൊവിഡ് 19ന് ശേഷം നടന്ന മത്സരങ്ങളില്‍ ആദ്യമായാണ് സുവാരിസ് ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നത്.