മാഡ്രിഡ്: ഒരു ഇടവേളക്ക് ശേഷം പുനരാരംഭിച്ച സ്‌പാനിഷ് ലാലിഗയില്‍ ആദ്യ ജയം സ്വന്തമാക്കി സെല്‍റ്റ വിഗോ. അത്‌ലെറ്റിക് ബില്‍ബാവോയെ അവരുടെ ഹോം ഗ്രൗണ്ടായ സാന്‍ മാമേസില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സെല്‍റ്റ വിഗോ പരാജയപ്പെടുത്തിയത്.
ലാലിഗ: അത്‌ലറ്റിക് ബില്‍ബാവോയെ തകര്‍ത്ത് സെല്‍റ്റ വിഗോ - ലാലിഗ ഇന്ന് വാര്‍ത്ത
സെല്‍റ്റ വിഗോക്ക് എതിരെ ഹോം ഗ്രൗണ്ടായ സാന്‍ മാമേസില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്‌ലെറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തിയത്
ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് സെല്‍റ്റ വിഗോയുടെ രണ്ട് ഗോളുകളും പിറന്നത്. 61ാം മിനിട്ടില്‍ ഹ്യൂഗോ മാലോയിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കിയ സെല്‍റ്റ വിഗോ സ്‌പാനിഷ് മുന്നേറ്റ താരം ആസ്‌പാസിലൂടെ ലീഡ് ഉയര്‍ത്തി.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ സെല്‍റ്റ 14ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ മാസം 15ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കാഡിസാണ് സെല്‍റ്റ വിഗോയുടെ എതിരാളികള്‍. അത്‌ലറ്റിക് ബില്‍ബാവോ അടുത്ത ഈ മാസം 12ന് നടക്കുന്ന അടുത്ത മത്സരത്തില്‍ വലന്‍സിയെ നേരിടും.