മാഡ്രിഡ്:സ്‌പാനിഷ് വമ്പന്‍മാരായ റെയല്‍ മാഡ്രിഡ് ലാലിഗയിലെ ശേഷിക്കുന്ന ഹോം മത്സരങ്ങൾ ക്ലബിന്‍റെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റി. ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബര്‍ണാബ്യൂ ഡി യെസ്റ്റെയില്‍ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാലാണ് പുതിയ വേദി കണ്ടെത്തിയിരിക്കുന്നത്. ബി ടീം പരിശീലിക്കുന്ന ആല്‍ഫ്രഡോ ഡിസ്റ്റഫാനോയിലാകും റയലിന്‍റെ മത്സരങ്ങൾ നടക്കുക. 6000-പേരെ മാത്രമെ സ്റ്റേഡിയത്തില്‍ ഉൾക്കൊള്ളിക്കാനാകൂ. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടക്കുമെന്നതിനാലാണ് വേദി ഇവിടേക്ക് മാറ്റിയത്. മാഡ്രിഡ് നഗരത്തിന്‍റെ പരിസരത്ത് തന്നെയാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.
ലാലിഗ; റെയലിന്‍റെ അങ്കം ഇനി പരിശീലന കേന്ദ്രത്തില്‍ - real madrid news
ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബര്‍ണാബ്യൂ ഡി യെസ്റ്റെയില്‍ നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നതിനാലാണ് പുതിയ വേദി കണ്ടെത്തിയത്
ഞായറാഴ്‌ചയാണ് ലാലിഗ അധികൃതർ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ചർ പുറത്ത് വിട്ടത്. രണ്ട് റൗണ്ട് മത്സരങ്ങളുടെ ഫിക്‌സ്‌ചറാണ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ മത്സരം ജൂണ്‍ 11-ന് സെല്‍വിയയും റിയല്‍ ബെറ്റിസും തമ്മില്‍ നടക്കും. അതേസമയം ജൂണ്‍ 14-ന് നടക്കുന്ന മത്സരത്തില്‍ റെയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ ഐബറിനെ നേരിടും.
നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിലവില്‍ 27 മത്സരങ്ങളില്‍ നിന്നും 57 പോയിന്‍റാണ് ബാഴ്‌സലോണക്ക് ഉള്ളത്. 56 പോയിന്‍റുമായി റെയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു.