മാഡ്രിഡ്:കരീം ബെന്‍സേമയുടെ ഇരട്ട ഗോളില്‍ സ്‌പാനിഷ് ലാലിഗയിലെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ജയം. എല്‍ച്ചെക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബെന്‍സേമ വല കുലുക്കിയത്. എഴുപത്തിമൂന്നാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍. ബോക്‌സിന് പുറത്ത് നിന്നും മോഡ്രിച്ച് നീട്ടി നല്‍കി അസിസ്റ്റിലൂടെയായിരുന്നു ബെന്‍സേമയുടെ ആദ്യ ഗോള്‍. അധികസമയത്തായിരുന്നു രണ്ടാമത്തെ ഗോള്‍. ബോക്‌സിനുള്ളില്‍ നിന്നും ബെന്‍സേമ തൊടുത്ത ഷോട്ട് പോസ്റ്റിന്‍റെ ഇടത് മൂലയിലാണ് ചെന്ന് പതിച്ചത്.
ഇരട്ട ഗോളുമായി ബെന്‍സേമ; കിരീട പോരാട്ടത്തില്‍ ജയം തുടര്‍ന്ന് റയല്‍ - real win news
ലാലിഗയില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയം അറിയാതെ മുന്നോട്ട് പോവുകയാണ് സിനദന്‍ സിദാന്‍റെ ശിഷ്യന്‍മാര്‍

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍. ലീഗിലെ ഈ സീസണില്‍ 11 മത്സരങ്ങള്‍ ശേഷിക്കെ 17 ജയവും ആറ് സമനിലയും ഉള്‍പ്പെടെ 57 പോയിന്‍റാണ് റയലിനുള്ളത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ഗെറ്റാഫെ ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. രണ്ടാം പകുതിയില്‍ ഗെറ്റാഫെയുടെ അലന്‍ നിയോം ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായിട്ടും അത്‌ലറ്റിക്കോക്ക് ഗോള്‍ കണ്ടെത്താന്‍ സാധച്ചില്ല. എഴുപതാം മിനിട്ടിലാണ് നിയോമിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പത്തുപേരായി ചുരുങ്ങിയിട്ടും സിമിയോണിയുടെ ശിഷ്യന്‍മാരുടെ മുന്നേറ്റം ഫലപ്രദമായി തടയാന്‍ ഗെറ്റാഫെക്കായി. 27 മത്സരങ്ങളില്‍ നിന്നും 63 പോയിന്‍റുള്ള അത്‌ലറ്റിക്കോ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ല.