സ്‌പെയിന്‍: കൊവിഡ് 19ന് ശേഷം പുനരാരംഭിക്കുന്ന സ്‌പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ റിയല്‍ മല്ലോർക്കയെ നേരിടും. ജൂണ്‍ 13നാണ് മത്സരം. നിലവില്‍ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളുടെ ഫിക്‌സചറാണ് ലാലിഗ അധികൃതർ പുറത്ത് വിട്ടത്. കൊവിഡ് 19 കാരണം ലാലിഗ രണ്ട് മാസമായി നിർത്തിവച്ചിരിക്കുകാണ്.
ലാലിഗ: അടുത്ത മത്സരത്തില്‍ ബാഴ്‌സയുടെ എതിരാളി മല്ലോർക്ക - ബാഴ്‌സലോണ വാർത്ത
കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചതിന് ശേഷം ജൂണ്‍ 11ന് പുനരാരംഭിക്കുന ലാലിഗയില്‍ രണ്ട് റൗണ്ട് മത്സരങ്ങളുടെ ഫിക്‌സ്‌ചർ പുറത്ത് വിട്ടു
ജൂണ്‍ 11ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സെല്‍വിയ റിയല്‍ ബെറ്റിസിനെ നേരിടും. റെയല്‍ മാഡ്രിഡ് ജൂണ്‍ 18ന് വലന്‍സിയയെ നേരിടുമ്പോൾ ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണയുടെ എതിരാളി ലെഗന്‍സാകും.
എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. അതേസമയം സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 19 വരെ എല്ലാ ദിവസവും മത്സരം നടക്കുമെന്ന് ലാലിഗ പ്രസിഡന്‍റ് ജാവിയർ ടെബാസ് പറഞ്ഞു. നിലവില്‍ 27 മത്സരങ്ങളില്‍ നിന്നും 57 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. 56 പോയിന്‍റുമായി റെയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.