കേരളം

kerala

ETV Bharat / sports

ലാലിഗ; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബാഴ്‌സ - laliga news

സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്കൊപ്പം മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കി

ലാലിഗ വാര്‍ത്ത ബാഴ്‌സലോണ വാര്‍ത്ത laliga news barcelona news
റാക്കിറ്റിക്ക്

By

Published : Jun 24, 2020, 3:54 PM IST

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീട പോരാട്ടം കനക്കുന്നു. അത്‌ലറ്റിക്ക് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പോയന്‍റ് പട്ടികയില്‍ റയലിനെ മറികടന്നാണ് മെസിയും കൂട്ടരും ഒന്നാമതെത്തിയത്. 71-ാം മിനിട്ടില്‍ ഇവാന്‍ റാക്കിറ്റിക്ക് നേടിയ ഒരു ഗോളിന്റെ പിന്‍ബലത്തിലായിരുന്നു ബാഴ്‌സയുടെ വിജയം.

റാക്കിറ്റിക്ക്

കഴിഞ്ഞ മത്സരത്തില്‍ സെവില്ലയോട് ഗോള്‍രഹിത സമനില വഴങ്ങിയ ബാഴ്‌സക്ക് ഈ വിജയം ആശ്വാസമായി. 31 മത്സരങ്ങളില്‍ നിന്നും 68 പോയിന്റാണ് ബാഴ്‌സക്ക് ഉള്ളത്. അതേസമയം കിരീട പോരാട്ടത്തില്‍ 30 മത്സരങ്ങളില്‍ നിന്നും 65 പോയിന്റുമായി റയല്‍ മാഡ്രിഡ് തൊട്ട് പിന്നിലുണ്ട്.

ലാലിഗയില്‍ മറ്റൊരു കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ലെവാന്റയെ മറികടന്നു. ലെവാന്റയുടെ പ്രതിരോധ താരം ബ്രൂണോ ഗോണ്‍സാല്‍വസിന്റെ ഓണ്‍ ഗോളിന്‍റെ ആനുകൂല്യത്തിലായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം.

ABOUT THE AUTHOR

...view details