മാഡ്രിഡ്: ലാ ലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ റയല്‍ വല്ലഡോളിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ സ്വന്തം മൈതാനത്ത് മറികടന്നത്.
അത്ലറ്റിക്കോയ്ക്ക് ജയം; കിരീടത്തിനായി ബാഴ്സയുടെ കാത്തിരിപ്പ് - ബാഴ്സലോണ
റയല്‍ വല്ലഡോളിഡിനെ അത്ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്.
അത്ലറ്റിക്കോയുടെ ശക്തമായ ആക്രമണ നിരയെ ഏറെ നേരം പിടിച്ചുകെട്ടിയ സന്ദർശകർക്ക് മറുപടി ഗോൾ പോലും നേടാനായില്ല. പക്ഷെ അവരെ നിരാശരാക്കിയത് അവർ വഴങ്ങിയ ഗോളാണ്. 66ാം മിനിറ്റില്‍ ജോക്കിൻ ഫെർണാണ്ടസിന്‍റെ സെല്‍ഫ് ഗോളാണ് അവർക്ക് തോല്‍വി സമ്മാനിച്ചത്.
അത്ലറ്റിക്കോയുടെ ജയത്തോടെ ബാഴ്സലോണയ്ക്ക് കിരീടത്തിനായി അടുത്ത മത്സരം ജയിക്കാനായി കാത്തിരിക്കണം. 35 മത്സരങ്ങൾ പിന്നിട്ടപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് 74 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. നിലവില്‍ ഒന്നാം സ്ഥാനത്ത് 80 പോയിന്‍റുമായി നില്‍ക്കുന്ന ബാഴ്സലോണയ്ക്ക് ലെവന്‍റയ്ക്കെതിരായ അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ കിരീടം നേടാനാകും.