ഐ ലീഗിൽ ഗോകുലം കേരളാ എഫ്.സി-ഷില്ലോങ് ലജോങുംമത്സരം സമനിലയിൽ. ജയത്തിനായിഗോകുലത്തിന്‍റെ ആരാധകർ ഇനിയും കാത്തിരിപ്പ് തുടരണം. ഷില്ലൊങിനെതിരെ 1-1 എന്ന സമനിലയാണ് ഗോകുലം വഴങ്ങിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം ജയം കൈവിട്ടത്.
ഗോകുലത്തിന് വീണ്ടും സമനില കുരുക്ക് - ഗോകുലം കേരളാ എഫ്.സി
ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം സമനില വഴങ്ങിയത്. 17 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റോടെ ഗോകുലം ഒമ്പതാം സ്ഥാനത്താണ്.
43-ാം മിനിറ്റിൽ മാർകസ് ജോസഫിന്‍റെ ഗോളിൽ ഗോകുലം മുന്നിൽ എത്തുകയായിരുന്നു. ആറു മത്സരങ്ങൾക്കിടെ മാർകസ് നേടുന്ന അഞ്ചാമത്തെ ഗോളാണിത്. ആദ്യ പകുതിയിൽ മുന്നിട്ട നിന്നെങ്കിലും രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതാണ് ഗോകുലത്തിന്‍റെ ജയത്തിന് തടസ്സമായത്. 81-ാം മിനിറ്റിൽ ഗോകുലത്തിന്‍റെ താരം കാസ്ട്രോ െറഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സമനിലയോടെ ഗോകുലത്തിന് 17 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റോടെ ഒമ്പതാം സ്ഥാനത്ത് തുടരും. ഒരു മത്സരം കുറവ് കളിച്ച മിനേർവ പഞ്ചാബും ഐസാളിനും 14 പോയിന്‍റ്തന്നെയാണ് ഉള്ളത്.