കേരളം

kerala

ETV Bharat / sports

ലാലിഗ; ജയിച്ച് മുന്നേറി സെവിയ്യ - sevilla win news

ഗറ്റാഫെക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സെവിയ്യയുടെ ജയം

സെവിയ്യക്ക് ജയം വാര്‍ത്ത  ലാലിഗ ജയം വാര്‍ത്ത  sevilla win news  la liga win news
സെവിയ്യ

By

Published : Feb 7, 2021, 10:58 PM IST

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ഗറ്റാഫെയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കരുത്തരായ സെവിയ്യ. 54-ാം മിനിട്ടില്‍ ഡെക്കോനം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഗറ്റാഫെക്ക് തിരിച്ചടിയായി. മുനീര്‍ ഹദ്ദാദി, അലക്‌സാണ്ട്ര ഗോമസ്, യുസഫ് നിസറി എന്നിവര്‍ സെവിയ്യക്കായി വല കുലുക്കി. ജയത്തോടെ സെവിയ്യ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 21 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റാണ് സെവിയ്യക്കുള്ളത്.

ABOUT THE AUTHOR

...view details