മാഡ്രിഡ്:സ്‌പാനിഷ് ലാലിഗയില്‍ പ്രതിരോധ താരം റാഫേല്‍ വരാനെയുടെ ഗോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ജയം. ദുര്‍ബലരായ ഹ്യുയേസ്‌കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഹ്യുയേസ്‌കക്ക് വേണ്ടി ജാവി ഗലാനും വല കുലുക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും പിറന്നത്. ഒകാസാക്കിയുടെ അസിസ്റ്റിലാണ് ജാവി ഹ്യുയേസ്‌കക്ക് വേണ്ടി വല കുലുക്കിയത്.
ലാലിഗ: ഇരട്ട ഗോളുമായി വരാനെ; റയലിന് ജയം - draw for real news
ദുര്‍ബലരായ ഹ്യുയേസ്‌കക്കെതിരായ സ്‌പാനിഷ് ലാലിഗ പോരാട്ടത്തില്‍ ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്‍റെ ജയം
റാഫേല്‍ വരാനെ
പോസ്റ്റില്‍ തട്ടിതെറിച്ച റയലിന്‍റെ മുന്നേറ്റ താരം കരീം ബെന്‍സേമയുടെ ഷോട്ട് ഹെഡറിലൂടെ റാഫേല്‍ വരാനെ വലയിലെത്തിക്കുകയായിരുന്നു. 84ആം മിനിട്ടില്‍ വരാനെ വീണ്ടും വലകുലുക്കി. റയല്‍ മാഡ്രിഡ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 21 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റാണ് റയലിനുള്ളത്. 20ആം സ്ഥാനത്തുള്ള ഹ്യുയേസ്‌കക്ക് 17 പോയിന്‍റ് മാത്രമാണുള്ളത്.